വീട്ടുവളപ്പിൽ എളുപ്പം ഉണ്ടാകുന്ന ഇത്തിരി കുഞ്ഞൻ പച്ചക്കറി കോവൽ എല്ലാ പ്രായക്കാർക്കും നല്ലതാണ്

| |

കോവയ്ക്ക ഒരു തനി നാടൻ പച്ചക്കറിയാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയതാണ് ഈ ഇത്തിരിക്കുഞ്ഞൻ പച്ചക്കറി. അതുകൊണ്ടുതന്നെയാണ് മലയാളികളുടെ തീൻമേശയിൽ പണ്ടുമുതലേ രുചികരമായ തോരൻ ആയും മെഴുക്കുപുരട്ടി ആയും കൊണ്ടാട്ടം ആയും കോവൽ ഇടംപിടിച്ചത്. ഈ രുചികരമായ നാട്ടു പച്ചക്കറി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാവുന്നതാണ്. വെള്ളരി വർഗ്ഗത്തിൽപ്പെട്ടതാണ് കോവയ്ക്ക. സുലഭയാണ് മികച്ചയിനം. കോവയ്ക്കക്ക് ബേബി വാട്ടർമെലൺ എന്നൊരു ഓമനപ്പേര് കൂടിയുണ്ട്. ഏതു സീസണിലും വളരുമെങ്കിലും മെയ് ജൂൺ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളാണ് കോവയ്ക്ക കൃഷിക്കനുയോജ്യം.

പെൺചെടികളിൽ നിന്ന് വെട്ടിയെടുത്ത് മൂന്നുനാല് മൂടുകളുള്ള കമ്പുകൾ ആണ് നടേണ്ടത്. തണ്ടിന് ഒരടി നീളം വേണം. ഒരു കുഴിയിൽ രണ്ടു മൂന്നു കമ്പുകൾ നടാം. രണ്ടടി വലിപ്പവും ഒന്ന് ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേൽമണ്ണും ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ ജൈവവളം ചേർത്ത് കുഴി ഒരുക്കം. കുഴികൾക്കിടയിൽ 4 x 3 മീറ്റർ അകലം വേണം. രണ്ട് മൂട് മണ്ണിനടിയിൽ വരത്തക്ക വിധം വേണം നടാൻ. പോളിത്തീൻ കവറിൽ നട്ടുപിടിപ്പിച്ച ശേഷം മാറ്റി നടുകയും ചെയ്യാം.

വളപ്രയോഗം എങ്ങനെ ചെയ്യാം- നടുന്ന സമയത്തും വള്ളി വീശുമ്പോഴും കാലിവളം ഇട്ടുകൊടുക്കുക. മാസത്തിലൊരിക്കൽ ആവശ്യത്തിനനുസരിച്ച് കാലിവളം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, കോഴിക്കാട്ടം തുടങ്ങിയവ ഏതെങ്കിലും ജൈവവളം ചേർത്ത് കൊടുക്കുന്നതും നല്ലതാണ്. തുടക്കത്തിൽ രണ്ട് മൂന്ന് ദിവസം ഇടവിട്ടും പൂവും കായും ഉണ്ടാവുന്ന സമയത്ത് ഒന്നിടവിട്ടു നനച്ചുകൊടുക്കണം. വള്ളി വീശുമ്പോൾ പന്തലിട്ട് കൊടുക്കുക. വളം ഇടുന്നതിന് ഒപ്പം കല പറിയ്ക്കലും ഇടയിൽ ഇളക്കി കൊടുക്കുകയും നടത്തുക. മഴക്കാലത്ത് മണ്ണ് കൂടി കൊടുക്കുക. പച്ചില, ചകിരിചോർ വൈക്കോൽ തുടങ്ങിയവകൊണ്ട് മുകളിൽ ഇട്ടു കൊടുക്കുക.

മറ്റു വിളകളെ അപേക്ഷിച്ച് കോവലിൽ കീടരോഗങ്ങൾ കുറവാണ്. കീട ബാധ ഉണ്ടെങ്കിൽ അത്തരം കായ്കൾ നശിപ്പിക്കണം.

കോവയ്‌ക്കയുടെ = കായും ഇലയും തണ്ടുമൊക്കെ ആയുർവേദത്തിലും ചൈനീസ് വൈദ്യത്തിലും ഗ്രഹ വൈദ്യത്തിലുമൊക്കെ ഉപയോഗിക്കുന്നുണ്ട്. മാംസം, നാരുകൾ, ആന്റി ഓക്സിഡന്റുകൾ, ബീറ്റ കരോട്ടിൻ വൈറ്റമിൻ സി, ബി വൺ. ബി ടു തുടങ്ങിയ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേ*ഹം നിയന്ത്രണത്തിലാക്കാൻ കോവയ്ക്ക ഫലപ്രദമാണ്. രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. വായ്പുണ്ണ് അകറ്റും. ചർമത്തിലെ പരിക്കുകൾ ഭേദമാക്കാൻ ഗുണംചെയ്യും. മലബന്ധം ഉദരപ്രശ്നങ്ങൾ ഇവയ്ക്കും കോവയ്ക്ക ഫലപ്രദമാണ് എന്ന് കരുതപ്പെടുന്നു.

നമ്മുടെ വീട്ടുവളപ്പിൽ എളുപ്പം നട്ടു വളർത്താവുന്ന ഒരു വള്ളിച്ചെടിയാണ് കോവൽ. കഴിയുമെങ്കിൽ നാട്ടു വളർത്തു ഇത്തിരിക്കുഞ്ഞൻ കോവൽ.

Leave a Comment